ഫിലിപ്പിനോ യുവതിയെ പ്രണയിച്ച് വഞ്ചിച്ച കൊല്ലം സ്വദേശി നാട്ടിലെത്തി മറ്റൊരു വിവാഹം; യുവാവിന് എട്ടിന്‍റെ പണി നല്‍കിയത് ഭാര്യയും കാമുകിയും; സംഭവം ഇങ്ങനെ

കൊല്ലം: അബുദാബിയില്‍ വെച്ച്‌ ഫിലിപ്പിനോ യുവതിയുമായി കടുത്ത പ്രണയം. ഏറെ കാലത്തോളം കൂടെ തമിക്കുകയും ചെയ്തു. പിന്നീട് നാട്ടിലെത്തി മറ്റൊരു യുവതിയുമായി വിവാഹം. എന്നാല്‍ പണി അങ്ങ് ഫിലിപ്പീന്‍സില്‍ നിന്നും നാട്ടില്‍ നിന്നും പണി പാര്‍സലായി വന്നു.

 അബുദാബിയിലെ ഒരു സ്വകാര്യകമ്പനി ജോലിക്കാരനായ കൊല്ലം സ്വദേശിയായ യുവാവും അതേ കമ്പനിയിലെ തന്നെ ജീവനക്കാരിയായ ഫിലിപ്പീനോ യുവതിയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. ഭാര്യാഭര്‍തൃ ബന്ധം പുലര്‍ത്തിയ ഇരുവരും സ്വകാര്യ ഫോട്ടോകള്‍ പലതും  മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. 

പെട്ടെന്നൊരു ദിവസം യുവാവ് നാട്ടിലേക്ക്  ഫിലിപ്പീനോ യുവതിയോട് പറയാതെ നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് മറ്റൊരു  പെണ്‍കുട്ടിയെ വിവാഹവും ചെയ്തു. നാട്ടില്‍ പോയിട്ടും വിളിക്കാതിരുന്ന യുവാവിനെ കാത്തിരുന്ന ഫിലിപ്പീനോ യുവതി പിന്നെ കാണുന്നത് ഫേസ്ബുക്കില്‍ യുവാവിന്റെ വിവാഹ ഫോട്ടോകളായിരുന്നു. 

  താന്‍ വഞ്ചിക്കപ്പെട്ടെന്ന് യുവതിക്ക് മനസിലായി. തുടര്‍ന്ന്‍ ഇരുവരുടെയും  പ്രണയ ലീലകള്‍ അടങ്ങിയ ചിത്രങ്ങള്‍ സ്വന്തം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള   നൂറോളം രഹസ്യ ചിത്രങ്ങള്‍ ഫിലിപ്പീനോ യുവതി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കളായ മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചു. ഫിലിപ്പീനോയുടെ ഫ്രണ്ട്സ് റിക്വസ്റ്റ് കിട്ടിയ യുവാവിന്റെ സുഹൃത്തുക്കള്‍ യുവതിയുടെ പ്രൊഫൈലില്‍ കയറി ഫോട്ടോ ഗ്യാലറി കണ്ടതോടെ സംഭവം പാട്ടായി. ഒടുവില്‍ സംഭവം നവവധുവും കണ്ടു . അതോടെ പെണ്‍കുട്ടി വീട്ടുകാരെ വിളിച്ചു വരുത്തി സ്വന്തം വീട്ടിലേക്കും പോയി, പിന്നാലെ ഡൈവോഴ്സ് നോട്ടീസുമെത്തി. അതോടെ യുവാവ് വെട്ടിലുമായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം