കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്ത് വയസ്സുകാരി മരിച്ച സംഭവം; ആ ആത്മഹത്യാക്കുറിപ്പ്‌ അവളെകൊണ്ട്‌ നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണ്;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

കുണ്ടറ: കൊല്ലം കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്ത് വയസ്സുകാരി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ പിതാവ്.മുത്തച്ഛന്റെ പീഡനത്തിന് പെണ്‍കുട്ടി ഇരയായിരുന്നു. തന്‍റെ മകളെ കൊന്നതാനെന്നാണ് പിതാവ് പറയുന്നത്.

മകള്‍ക്ക് പഴയ ലിപി അറിയില്ല. അതുകൊണ്ട് തന്നെ  ആ ആത്മഹത്യാക്കുറിപ്പ്‌ അവളെകൊണ്ട്‌ നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്ന് മനസിലാകും.പെണ്‍കുട്ടിയുടേത് എന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് പഴയ ലിപിയില്‍ ആണ് എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് നിര്‍ബന്ധിച്ച്‌ പെണ്‍കുട്ടിയെക്കൊണ്ട് എഴുതിച്ചതാണെന്ന പിതാവിന്റെ ആരോപണം പോലീസിന് ശരിവയ്ക്കേണ്ടി വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം