കൊല്ലത്ത് ഏഴു വയസുകാരിയുടെ കൊലപാതകം ; എസ്‌ ഐ ക്കെതിരെ നടപടി

കൊല്ലം: കൊല്ലം  ഏരൂരില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസുമായി  ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയ്‌ക്കെതിരെ നടപടി.  ഏരൂര്‍ എസ്‌ഐ ലിസിയെ അന്വേഷണ ചുമതലകളില്‍ നിന്നു മാറ്റി. പകരം എസ്എച്ച്ഓ ആയി ഗോപകുമാറിനെ നിയമിച്ചു.

പെണ്‍കുട്ടിയെ കാണാതായ ദിവസം പരാതി നല്‍കിയിട്ടും അന്വേഷണത്തിന്  ശ്രമിക്കാതെ  അവധിയെടുത്ത് പോയി എന്നും വീട്ടുകാര്‍ പറയുന്നു.പരാതിയുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും എടുത്തില്ലെന്നും വീട്ടുകാര്‍ ആരോപണമുന്നയിച്ചു.

 

കഴിഞ്ഞ ബുധനാഴ്ചയാണ്   ബന്ധുവിനൊപ്പം ട്യൂഷന്‍ ക്ലാസില്‍ പോയ പെണ്‍കുട്ടിയെ  കാണാതായത്. പിന്നീട് കുളത്തൂപുഴയിലെ റബര്‍ എസ്റ്റേറ്റില്‍നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

 

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിവരം പുറത്തുപറയാതിരിക്കാന്‍  കുട്ടിയെ  താന്‍ കൊല്ലുകയായിരുന്നെന്ന്‍ രാജേഷ്‌ പോലീസില്‍ മൊഴി നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം