കണ്ണൂര്‍ കൊലപാതകം; കുമ്മനം എരിതീയിൽ എണ്ണയൊഴിക്കുന്നു; കോടിയേരി

കണ്ണൂർ: പയ്യന്നൂരിലെ കൊലപാതകത്തിന് പിന്നാലെ സിപിഎം കണ്ണൂരിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്തിയെന്ന് ആരോപിച്ച് കുമ്മനം രാജശേഖരൻ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണ്. വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനത്തിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനം സ്വീകരിച്ചതെന്ന് കോടിയരി ബാലകൃഷണന്‍.  പയ്യന്നൂരിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നാലെ അഫ്സ്പ വേണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതാക്കൾ സിപിഎം പ്രവർത്തകർ കൊല്ലപ്പെടുന്പോൾ ഈ ആവശ്യം എന്തുകൊണ്ട് ഉന്നയിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്സ്പ നടപ്പിലാക്കിയാലുള്ള ദോഷഫലങ്ങളെക്കുറിച്ച് സമൂഹം ബോധവാൻമാരാകണം. കണ്ണൂരിലെ സംഘർഷങ്ങളിൽ പോലീസ് നിയമപരമായി നടപടികൾ സ്വീകരിക്കണം. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ വേണ്ടത് രാഷ്ട്രീയ ഇടപെടലാണ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി സമാധാന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഇരു കൂട്ടരും ലംഘിച്ചിട്ടുണ്ട്. എന്നാൽ ഇതിന്‍റെ പേരിൽ കേന്ദ്ര പട്ടാള നിയമം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതാക്കളുടെ നിലപാട് ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ ബിജെപിയുടെ ചൊൽപ്പടിക്ക് നിൽക്കില്ലെന്ന് കണ്ടാണ് അദ്ദേഹത്തിനെതിരേ ബിജെപി നേതാക്കൾ രംഗത്തുവന്നത്. കേന്ദ്ര പട്ടാള നിയമം ഏർപ്പെടുത്താൻ ഗവർണറെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഗവർണറെ അപമാനിച്ചത് വഴി ഭരണഘടനാ സ്ഥാപനത്തെയാണ് ബിജെപി അധിക്ഷേപിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം