സിപിഎം പ്രവർത്തകരുടെ കണ്ണിലെന്നല്ല, രോമത്തിൽ പോലും തൊടാനാകില്ല-കോടിയേരി

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെയുടെ പ്രസ്താവനക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍.

 

 

ബിജെപിയുടേത് കലാപത്തിനുള്ള ആഹ്വാനമെന്ന് കോടിയേരി പറഞ്ഞു. സിപിഎം പ്രവർത്തകരുടെ കണ്ണിലെന്നല്ല, രോമത്തിൽ പോലും തൊടാനാകില്ല. പ്രകോപനപരമായ പരാമര്‍ശം നടത്തിയ സരോജ് പാണ്ഡെയ്ക്കെതിരെ കേസെടുക്കണം.

കേരളം ഭരിക്കുന്നത് തെമ്മാടി സർക്കാരാണെന്ന പരാമർശം നടത്തിയ മനോഹർ പരീഖറെ ഗോവ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ബിജെപിയാണെന്നും തങ്ങള്‍ക്ക് 11 കോടിയിലധികം അംഗങ്ങളുണ്ടെന്നും വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടാമെന്നും പാണ്ഡെ റായ്പൂരില്‍ പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം