തന്‍റെ ആരാധകരെ കുറ്റപ്പെടുത്തിയവര്‍ക്ക് ചുട്ട മറുപടിയുമായ് സണ്ണി ലിയോണ്‍

മലയാളികളോട് സണ്ണിക്ക് എന്നും പ്രിയമായിരുന്നു. കേരളത്തില്‍ ഏറെ ആവേശത്തോടെയാണ്‌ സണ്ണി ലിയോണ്‍ എത്തിയത്. തനിക്കു കൊച്ചിയില്‍ മലയാളികള്‍ തന്ന സ്വീകരണം കണ്ടപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉണ്ടായിരുന്നെന്നും മലയാളികളുടെ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്നും  അന്ന് സണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

മലയാളി ആരാധകരുടെ സ്‌നേഹവും സ്വീകരണവും കണ്ട്, സാക്ഷാല്‍ സണ്ണി ലിയോണ്‍ തന്നെ അമ്പരന്ന് പോയിരുന്നു. ഇക്കാര്യം താരം മറച്ചും വച്ചില്ല. മലയാളികളുടെ സ്നേഹത്തിനു മുന്‍പില്‍ തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നുമാണ് അന്ന് സണ്ണി പറഞ്ഞത്.

എന്നാല്‍ സണ്ണി കൊച്ചിയിലെത്തിയതിനെ തുടര്‍ന്ന് പല എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു .സണ്ണിയെ കാണാനായി പോയവരുടെ സ്വഭാവം ശരിയല്ലെന്നും ഒരു വിഭാഗം കുറ്റപെടുത്തി .

അതേ  സമയം,നടിയായ സണ്ണിയെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്. കുറ്റപെടുത്തിയവര്‍ക്ക് ചുട്ട മറുപടിയുമായ് സണ്ണി ലിയോണ്‍ രങ്ങത്തെതിയത് ആരാധകര്‍ക്ക് ആശ്വാസം നല്‍കി .

 

സണ്ണിയുടെ വാക്കുകളിങ്ങനെ ;

“കൊച്ചിയിലെ ആ ജനക്കൂട്ടം എനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണ്. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല. മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല. അവര്‍ വളരെ സന്തോഷത്തിലായിരുന്നു”.

തന്നെ കാണാനെത്തിയ ആരാധകരെ കളിയാക്കുന്നവരെ കണ്ടപ്പോള്‍ ദേഷ്യം തോന്നിയെന്ന് സണ്ണി തുറന്നടിച്ചു .തന്‍റെ ആരാധകരെ കുറ്റപെടുത്തുന്നത് തനിക്ക് സഹിക്കനാവില്ലെന്നും സണ്ണി ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയില്‍ പറയുന്നു .

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം