കൊച്ചിയില്‍ സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊച്ചി: കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു. പത്തോളം കുട്ടികളാണ് ബസിലുണ്ടായിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. ബസിലുണ്ടായിരുന്നത് കിഡ്‌സ് വേര്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളാണ്. കൊച്ചി മരടിലാണ് സംഭവം. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേക്കാണ് ബസ് മറിഞ്ഞത്.

സംഭവം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട് . നാട്ടുകാരും സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം