കൊച്ചി ഏകദിനം; ടിക്കറ്റ് ഇന്നും വെള്ളിയാഴ്ചയും ലഭിക്കും

Jawaharlal_Nehru_Stadium_kochi
കൊച്ചി : ഇന്ത്യ- വെസ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ്, അവധി ദിനമായ ഇന്നും വെള്ളിയാഴ്ചയും ഫെഡറല്‍ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ ലഭിക്കുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ആലുവ-ആര്‍എസ്എസ്, ചാലക്കുടി, പാലാരിവട്ടം, ലുലുമാള്‍, കോഴിക്കോട് മാവൂര്‍ റോഡ്, മലപ്പുറം, മഞ്ചേരി, വെസ്റ് നടക്കാവ്, പാലക്കാട്, പെരിന്തല്‍മണ്ണ, പെരുമ്പാവൂര്‍, തൃശൂര്‍, തിരൂര്‍ എന്നീ ശാഖകളിലാണു ടിക്കറ്റ് ലഭിക്കുക. ഞായറാഴ്ച മുതല്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റേഡിയത്തിലെ കൌണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. മത്സരദിവസം പാലാരിവട്ടത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നു മാത്രമേ ടിക്കറ്റ് ലഭിക്കൂ. ഫെഡറല്‍ ബാങ്കിന്റെ വെബ്സൈറ്റായ ംംം.ളലറല ൃമഹയമിസ.രീ.ശിലൂടെയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം