വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി പ്ലസ്ടു വിദ്യാര്‍ഥിയോടൊപ്പം ഒളിച്ചോടി

Loversആലുവ: അയല്‍വാസിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി റിമാന്‍ഡില്‍. ഇവരെ കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ പയ്യനേയും ഇരുപത്തിയേഴുകാരിയായ യുവതിയേയും പോലീസ് കൊച്ചിയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്ന കേസില്‍ യുവതി റിമാന്‍ഡിലായി. ജുവനൈല്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.

ആലുവ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ അറസ്റ്റിലായ നീറിക്കോട് സ്വദേശിനിയെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും നാടുവിടാന്‍ തീരുമാനിച്ചത്. കുട്ടിയെ ഉപേക്ഷിച്ച് യുവതിയും പയ്യനും വേളാങ്കണ്ണിയിലേക്ക് കടന്നു. ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവും മകനെ കാണാനില്ലെന്ന് ആണ്‍കുട്ടിയുടെ പിതാവും പോലീസില്‍ പരാതിയുമായെത്തി. തുടര്‍ന്ന് വേളാങ്കണ്ണിയിലെത്തി അന്വേഷിച്ചെങ്കിലും ഇവരെ പോലീസിന് കണ്ടെത്താനായില്ല. ഇവിടെ വച്ച് ഇവര്‍ വിവാഹിതരായതായും സൂചനയുണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം