കൊച്ചിയില്‍ യുവ വനിതാ ഡോക്ടര്‍ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍; ആത്മഹത്യ കുറിപ്പ് പുറത്ത്

കൊച്ചി: യുവ വനിതാ ഡോക്ടര്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസ്. ചര്‍മ്മ വിദഗ്ധന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജാര്‍ഖണ്ഡ് ജംഷഡ്പൂര്‍ സ്വദേശിനി മമ്താ റായ് (26) ആണ് കൊച്ചി കച്ചേരിപ്പടിയിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയത്. യുവതി താമസിച്ച ഹോട്ടല്‍മുറിയില്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അച്ഛനോട് മാപ്പു ചോദിച്ചു കൊണ്ട് കത്തെഴുതി വെച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ജനുവരി 17 മുതല്‍ 22 വരെയായിരുന്നു സമ്മേളനം. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ കുളിക്കാനായി പോയ സമയത്ത് മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

‘താന്‍ വിഷാദ രോഗത്തിന് ചികിത്സതേടുന്ന ആളാണ്. എല്ലാം ഉപേക്ഷിച്ച് പോകുന്നു.’ എന്നാണ് മരണക്കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തിന് വേറാരും ഉത്തരവാദികളല്ലെന്നും കത്തില്‍ പറയുന്നുണ്ട്. ‘സോറി പപ്പാ’ എന്നു പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. കച്ചേരിപ്പടി പ്രോവിഡന്‍സ് റോഡിലെ ഹോട്ടലിലാണു ഇവര്‍ തങ്ങിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.30-ഓടെയാണു തൂങ്ങി മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.അസ്വാഭാവികമരണത്തിന് സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ നിന്നും എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കി അവിടെ തന്നെ ഡോക്ടറായി സേവനം ചെയ്തു വരികയായിരുന്നു മമ്ത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം