പരാജയപ്പെട്ട യു.ഡി.എഫിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല ;ബിജെപിയോട് അന്തമായ എതിർപ്പില്ല;കെ.എം. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് വിജയത്തിലേക്ക് കുതിക്കുന്പോൾ പരാജയപ്പെട്ട യുഡിഎഫിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് എന്തിന് ചിന്തിക്കണമെന്ന് കെ.എം മാണി.യുഡിഎഫിലേക്ക് ഒരു മടങ്ങിപ്പോക്ക് ഇനിയില്ലെന്നും കേരള കോണ്‍ഗ്രസ് സ്വതന്ത്ര ശക്തിയായി നിലകൊള്ളുമെന്നും മാണി പറഞ്ഞു. ബിജെപിയോട് അന്തമായ എതിർപ്പില്ല.എന്നാല്‍ അവരുടെ എല്ലാ നയങ്ങളുമായി യോജിക്കാൻ കഴിയില്ല. ബിജെപി രാജ്യത്ത് ശക്തിയുള്ള പാർട്ടിയാണ്. അവരുടെ ചില നയങ്ങളോട് കേരള കോണ്‍ഗ്രസിന് യോജിപ്പാണ്. നോട്ട് പിൻവലിക്കൽ നല്ല തീരുമാനമായിരുന്നെങ്കിലും അത് നടപ്പാക്കിയ രീതി തികഞ്ഞ പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കേരളത്തിൽ വലിയ ശക്തിയായി വളരാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് കേരള കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. മുസ്ലിം ലീഗ് ഉൾപ്പടെയുള്ള കക്ഷികൾ ഇതിലേക്ക് വരണമെന്നാണ് തന്‍റെ അഭിപ്രായം.

കോണ്‍ഗ്രസ് എന്ന നുകത്തിന് കീഴിലായിരുന്ന കേരള കോണ്‍ഗ്രസ് ഇതുവരെ. അതിനാൽ ആ പാർട്ടിയുടെ ദൗർബല്യങ്ങൾ കേരള കോണ്‍ഗ്രസിനെയും ബാധിച്ചു. കേരള കോണ്‍ഗ്രസ് വിജയത്തിലേക്ക് കുതിക്കുന്പോൾ പരാജയപ്പെട്ട യുഡിഎഫിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് എന്തിന് ചിന്തിക്കണമെന്നും മാണി. എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്ത് വികസനം അന്യമായിരിക്കുന്നു. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കെ.എം.മാണി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം