ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തന്നെ അത്ഭുതപ്പെടുത്തുന്നു; കിസിറ്റോ കെസിറോണ്‍

കൊച്ചി: ഒറ്റ മത്സരം കൊണ്ട് തന്നെ മഞ്ഞപ്പടയുടെ പ്രിയങ്കരനായി മാറിയ താരമാണ് കിസിറ്റോ കെസിറോണ്‍. ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി കിസിറ്റോ നടത്തിയ മാന്ത്രിക നീക്കങ്ങള്‍ കണ്ട് ആരാധകര്‍ അദ്ദേഹത്തിനെ ഏറെ പ്രശംസിച്ചതാണ്.

യൂറോപ്യന്‍ ലീഗിലെ ഏറ്റവും പ്രമുഖ ടീമുകളിലൊന്നായ ബൊറൂസിയയുടെ ആരാധക്കൂട്ടത്തോടാണ് കിസിറ്റോ മഞ്ഞപ്പടയെ താരതമ്യം ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എന്നും തന്നെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും കിസിറ്റോ പറയുന്നു. ഇത്രയേറെ ആവേശം പകരുന്ന ആരാധക്കൂട്ടം കണ്ട് താന്‍ അത്ഭുതപ്പെട്ടിരിക്കുകയാണെന്നും താരം പറയുന്നു. നേരത്തെയും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് കിസിറ്റോ രംഗത്തെത്തിയിരുന്നു. ഉഗാണ്ടയും ഇന്ത്യയും തനിക്കു ഒരു പോലെയാണെന്നും അതുകൊണ്ടു തന്നെ ഇവിടെ വീടു പോലെയാണു തോന്നുന്നതെന്നുമാണ് കിസിറ്റോ പറഞ്ഞത്. ബ്ലാസ്റ്റേഴ്‌സ് പോലുള്ള വലിയ ടീമിനൊപ്പം ഇന്ത്യയില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്ടെന്നും താരം പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം