ജീവന്‍ നിലച്ചു പോകുന്ന നിമിഷവും നീനുവിന്‍റെ സ്നേഹ സമ്മാനം കൈവിടാതെ കെവിന്‍

കോട്ടയം: കെവിന്റെ അന്ത്യയാത്ര ദിനം മുഴുവൻ നീനു നെഞ്ചോടു ചേർത്തുപിടിച്ച നീല ഷർട്ടിന്റെ ഓരോ നൂലിഴകളിലും ഓരോ ഓർമകളാണ്. ഇപ്പോഴും കെവിന്റെ സ്നേഹത്തിന്റെ ചൂടുള്ള നീലക്കുപ്പായം.

ഇരുവരും ഒന്നിച്ചു യാത്രചെയ്തപ്പോൾ കെവിൻ ധരിച്ച ഷർട്ടായിരുന്നു അത്. ആ നല്ല നിമിഷങ്ങളുടെ ഓർമകളാകണം, അവന് അന്ത്യമൊഴി നൽകാനുള്ള ആ യാത്രയിൽ അവളുടെ ഉള്ളുലച്ചത്.

സംസ്കാര ചടങ്ങുകൾ നടന്ന ദിവസം രാവിലെ കെവിന്റെ വീട്ടിലെ മുറിയിൽ നീല ഷർട്ട് കണ്ട നീനു അതു കയ്യിലെടുക്കുകയായിരുന്നു. തന്നെ അവസാനമായി കാണുമ്പോൾ കെവിൻ ധരിച്ചിരുന്ന ഷർട്ട് മടക്കുകൾപോലും നിവർത്താതെ നീനു സൂക്ഷിക്കുന്നുണ്ട്.

കാണാതാകുന്ന ദിവസം കെവിൻ ധരിച്ചിരുന്ന ടി ഷർട്ട് നീനു വാങ്ങിക്കൊടുത്തതായിരുന്നു. ജീവൻ വിട്ടുപോകുന്ന നിമിഷവും നീനുവിന്റെ സ്നേഹസമ്മാനം കെവിൻ കൈവിട്ടില്ലെന്നതു വിധിയുടെ നിശ്ചയമാകാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം