നീനു മനോരോഗത്തിന് ചികിത്സയിലായിരുന്നു; കെവിന്റെ ഭാര്യക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി പിതാവ് ചാക്കോ

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യ നീനുവിനെതിരേ ഗുരുതര ആരോപണവുമായി പിതാവ് ചാക്കോയുടെ ഹര്‍ജി. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ചാക്കോ
ഹര്‍ജി സമര്‍പ്പിച്ചത്.

മകള്‍ നീനു മാനസികരോഗിയാണെന്നും ഇപ്പോള്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതിനാല്‍ രോഗവസ്ഥ ഗുരുതരമായെന്നും നല്കിയ ഹര്‍ജിയില്‍ പറയുന്നു.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു.

ഇപ്പോള്‍ താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതുകൊണ്ടും മകള്‍ അന്യവീട്ടില്‍ നില്‍ക്കുന്നതു കൊണ്ടുമാണ് തുടര്‍ചികിത്സ നടത്താന്‍ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടര്‍ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോയുടെ ഹര്‍ജി. എന്നാല്‍ നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചാക്കോയുടെയും രഹ്നയുടെയും ബന്ധുക്കള്‍ ലക്ഷങ്ങളാണ് ഒഴുക്കുന്നത്. മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ കൊല്ലത്തെ ബന്ധുവീടുകളില്‍ നിന്നാണ് നീനു വളര്‍ന്നത്.

കോട്ടയത്തെ പഠനത്തിനിടയിലാണ് കെവിനുമായി പ്രണയത്തിലായത്. കോട്ടയം അമലഗിരി കോളേജില്‍ ബി.എസ്.സി ജിയോളജിക്ക് പഠിക്കുന്ന കാലത്താണ് കെവിനുമായി പരിചയപ്പെട്ടത്. നീനുവിന്റെ ബാഗില്‍ നിന്ന് യാദൃശ്ചികമായി കെവിന്റെ ഫോട്ടോ വീട്ടുകാര്‍ക്ക് കിട്ടിയപ്പോഴാണ് പ്രണയബന്ധത്തെ കുറിച്ച് അറിയുന്നത്.

തുടക്കത്തില്‍ അനുനയത്തില്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീനു ഈ ആവശ്യങ്ങള്‍ നിരസിച്ചു. ഒടുവില്‍ കെവിന്റെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം