കെവിന്‍ വധം;അറസ്റ്റിലായ പൊലീസുകാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

കോട്ടയം:കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. എഎസ്‌ഐ ബിജു, ജീപ്പ് ഡ്രൈവര്‍ അജയ്കുമാറിനുമാണ് ജാമ്യം ലഭിച്ചത്. കൈക്കൂലി കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

നേരെത്ത കേസിലെ 13 പ്രതികളില്‍ 12 പേരും പിടിയിലായി. പ്രധാന പ്രതിയായ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവര്‍ കഴിഞ്ഞദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അറസ്റ്റിലായ പ്രതികളുടെ സാന്നിധ്യത്തില്‍ വരും ദിവസങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തും.

പ്രതികളില്‍ ഇനി കണ്ടെത്താനുള്ളത് നീനുവിന്റെ മാതാവ് രഹ്നയെ മാത്രമാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കെവിനെ പ്രതികള്‍ മരണത്തിലേക്ക് മനപൂര്‍വം ഓടിച്ചുവിട്ടു എന്ന തരത്തിലാണ് അന്വേഷണസംഘം ഏറ്റൂമാനൂര്‍ കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഷൈന്‍ ചാക്കോയ്ക്കും നീനുവിന്റെ പിതാവ് ചാക്കോയ്ക്കും കൊലക്കുറ്റം ചുമത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കെവിന്‍ അപകടത്തില്‍പ്പെടുമെന്ന് അറിഞ്ഞു കൊണ്ടുതന്നെ പ്രതികള്‍ കെവിനെ ആഴമുള്ള ആറ്റിലേക്ക് ഓടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്ന പൊലീസ് റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

കേസില്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടും വീഴ്ച വരുത്തിയതില്‍ അന്വേഷണ വിധേയമായി കോട്ടയം എസ് പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയിരുന്നു. എസ് പി പ്രതികളുടെ ബന്ധുവാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം