കെവിന്‍ കൊല്ലപ്പെട്ട സംഭവം;മുഖ്യ സൂത്രധാരന്‍ കെവിന്‍റെ ഭാര്യ സഹോദരന്‍

കോട്ടയം : പ്രണയ വിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയാണെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. നീനുവിന്റെ അമ്മവഴിയുള്ള ബന്ധുക്കളാണിവര്‍.

കൂടാതെ ഇത് സ്ഥിരീകരിക്കുകയാണ് നിയാസിന്റെ ഉമ്മയുടെ വെളിപ്പെടുത്തലും. തട്ടിക്കൊണ്ടു പോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്നു നീനുവിന്റെ അച്ഛന്‍ ചാക്കോയും ഉമ്മ രഹ്നയും പ്രതിയായ നിയാസിനോടു നേരിട്ട് ആവശ്യപ്പെട്ടതായി നിയാസിന്റെ ഉമ്മ പറഞ്ഞു.

കെവിനെ ആക്രമിക്കുമെന്ന വിവരം നീനുവിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന വിവരവും അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് മാതാപിതാക്കള്‍ ഒളിവില്‍ പോയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്ത് കെവിനെ തട്ടിക്കൊണ്ടുപോകാനായി സംഘം രൂപീകരിച്ചത് ഷാനു ആണെന്നും കൊല ആസൂത്രണം ചെയ്തും ഇയാളാണെന്നും പിടിയിലായവര്‍ മൊഴി നല്‍കി. വീടാക്രമണം, കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി മുഴുവന്‍ സംഭവങ്ങളും ആസൂത്രണം ചെയ്തത് ഷാനു ചാക്കോയാണെന്നാണ് ഇവര്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം