കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കോട്ടയം:മാന്നാനം സ്വദേശി കെവിന്‍ ജോസഫ് മരിച്ചത് വെള്ളത്തില്‍ മുങ്ങി മരിച്ചത് തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഐ.ജി വിജയ് സാഖറെയ്ക്ക് കൈമാറി. അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുന്‍പ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തെന്മലയില്‍ ഒന്നുകൂടി പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോ‌ര്‍ട്ടിലെ സൂചനകളെ ശരിവയ്‌ക്കുന്നതാണ് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും. മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റെ ശരീരത്തിലില്ല. ആകെയുള്ള 15 മുറിവുകളില്‍ കൂടുതലും വീണപ്പോള്‍ ഉരഞ്ഞ് സംഭവിച്ചതാണ്. മുഖത്തേറ്റ ചതവുകള്‍ മര്‍ദ്ദനത്തിന്റേതാണെങ്കിലും ഇത് മരണകാരണമാണെന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ആക്രമിച്ച് മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത കെവിന്‍ കേസ് കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുകയും വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം