തിരുവന്തപുരം : സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈനെതിരെ വധ ഭീക്ഷണി.വീടുകളിലും ഓഫീസുകളിലും നിരവധി ഭീക്ഷണി കത്തുകള്‍ വന്നതായി റിപ്പോര്‍ട്ട്.
നടിയെ ആക്രമിച്ച കേസുമായ് ബന്ധപെട്ട് പൂഞ്ഞാല് എം എല്‍ എ പി സി ജോര്‍ജിനെതിരെ കേസേടുത്തതിനു പിന്നാലെയാണ് വധ ഭീക്ഷണി വന്നതെന്ന് ജോസഫൈന് പറഞ്ഞു.ആക്രമിക്കപെട്ട നടിയെ പി സി ജോര്‍ജ് അപമാനിച്ചു എന്നാണ് കേസ്.
ഭീക്ഷണി കത്തുകളും ,മോശമായ പരാമര്‍ശങ്ങളും ,മനുഷ്യ വിസര്‍ജ്യം പാക്കറ്റുകളിലാക്കിയും തന്റെ പേരില്‍ കമ്മീഷന് ഒഫ്ഫീസില് എത്തുന്നുണ്ടെന്നും ജോസഫൈന് തുറന്നു പറഞ്ഞു.
ഇതിന്റെ പേരില്‍ കേസിനൊന്നും പോവുന്നില്ലെന്നും തന്റെ ജോലി കൃത്യമായ് താന്‍ ചെയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ ഭീക്ഷണിപെടുത്തി തന്റെ ജോലിയില്‍ നിന്നും പിന്തിരിപ്പിക്കാന് ആവില്ലെന്നും അവര്‍ പറഞ്ഞു.