പി.എസ്.സി ചതിക്കുമോ ? സാനു പ്രകാശി ന്റെ ജീവിത പോരാട്ടം സുപ്രിം കോടതിയില്‍ നീതിയുടെ അരികില്‍

ന്യൂ ഡല്‍ഹി :   അധ്യാപകനാകാനുള്ള ഒരു യുവാവിന്റെ ജീവിത സ്വപ്നത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്  കേരള  പി.എസ്.സി യുടെ ചതികുഴിക ളോ ?  കോഴിക്കോട് കുറ്റ്യാടി വട്ടോളി സ്വദേശി  പനയുള്ള പറമ്പത്ത് വീട്ടിൽ സാനുസാനു പ്രകാശ് നീതിക്ക് വേണ്ടി നിയമത്തിന്‍റെ വഴിയിലൂടെ നടത്തുന്ന   പോരാട്ടം ഒരു വ്യാഴവട്ട ക്കാലം പിന്നി ട്ടിരിക്കുകയാണ് .
നീതിയുടെ അവസാന വാക്കായ ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ അനുകൂല ഉത്തരവ് ഉണ്ടായിട്ടും കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ നീതികേടിനാൽ ജീവിതം വഴിമുട്ടിയ കഥയാണ്‌ സാനു പ്രകാശിനു പറയാനുള്ളത് .
54 ാം വയസിലും തന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം നിയമപോരാട്ടം തുടരുന്ന ഇദ്ദേഹം തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ ഇനി ഒരു ഉദ്യോഗാർത്ഥിക്കും വരരുത് എന്ന ഉറച്ച നിശ്ചയദാർഢ്യം കൊണ്ടാണ്  കേരളാ P. S.C  ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്ക്  സുപ്രിം കോടതിയെ സമീപിച്ചത്.
2004 ലാണ് പി.എസ്.സി   എച്ച്.എസ്.എ ഇംഗ്ലീഷ് പരീക്ഷ സാനു പ്രകാശ് എഴുതുന്നത്.  തന്റെ ജീവിതത്തിലെ സർക്കാർ ഉദ്യോഗത്തിനുള്ള അവസാന അവസരം നല്ല രീതിയിൽ തെയ്യാറെടുപ്പ് നടത്തിയാണ് അദ്ദേഹം എഴുതിയത്.
100 മാർക്കിന്റെ പരീക്ഷയിൽ 40 മാർക്കിന് ഒബ്ജക്ടീവും 60 മാർക്കിന് ഡിസ്ക്രിപ്റ്റീവും ചോദ്യങ്ങൾ ആയിരുന്നു. പി. എസ്.സി യുടെ കട്ട് ഓഫ് മാർക്ക് 38 ഉം.
40 മാർക്കിന്റെ പി.എസ്.സി യുടെ ഉത്തര സൂചിക അനുസരിച്ച് 38 മാർക്ക് മിനിമം സാനു പ്രകാശ് ഉറപ്പാക്കിയിരുന്നു. എന്നാൽ ഷോർട്ട് ലിസ്റ്റ് വന്നപ്പോൾ സാനു പ്രകാശ്   ഉൾപ്പെട്ടിട്ടില്ല.
റീ കൗണ്ടിങ്ങിന്  അപേക്ഷിച്ചപ്പോൾ മാർക്കിന് മാറ്റം ഇല്ല എന്നാണ് മറുപടി ലഭിച്ചത്. താൻ എഴുതിയ പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കും എന്ന വിശ്വാസം ഉള്ളതിനാൽ അദ്ദേഹം തന്റെ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കാൻ വിവരാവകാശ പ്രകാരം അപേക്ഷ നൽകി.
എന്നാൽ ഇത് ലഭ്യമാക്കാൻ കഴിയില്ല എന്ന് ജില്ലാ പി.എസ്.സി മറുപടി നൽകി. ഇതിനെതിരെ കേരളാ പി.എസ്.സി യെ സമീപിച്ചപ്പോൾ അവിടെയും തരാൻ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്.
ഇതിനെ തുടർന്ന്  സംസ്ഥാന വിവരാവകാശ കമ്മീഷന് കൊടുത്ത പരാതിയിൽ ഉത്തരക്കടലാസ് സാനു പ്രകാശിന് ലഭ്യമാക്കാൻ ഉത്തരവിട്ടും.
തുടർന്ന് കേരളാ പി എസ് സി ഈ ഉത്തരവിനെതിരെ കേരളാ ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ സാനു പ്രകാശിന് അനുകുലമായ വിധിയായിരുന്നു ഹൈക്കോടതിയുടെത്.
ഇതിനെ തുടർന്ന് കേരള പി.എസ്.സി സുപ്രിം കോടതിയെ സമീപിച്ചു. എന്നാൽ 04.02.2016 ന്  സുപ്രിം കോടതിയുടെ C. A No. 823-854 of 2016  ഉത്തരവ് പ്രകാരം  ഉത്തര കടലാസ് സാനു പ്രകാശിന് ലഭ്യമാക്കാൻ അദ്ദേഹം അപേക്ഷ നൽകിയെങ്കിലും ഇത് കേരള പി.എസ്.സി വീണ്ടും തള്ളുകയും ഉത്തര കടലാസ് 2013ല്‍ നശിപ്പിക്കപ്പെട്ടു എന്ന റിപ്പോർട്ടാണ് നല്‍കിയത് .
എന്നാൽ ഈ കാലയളവിൽ ഇത് സംബന്ധിച്ച് യാതൊരു കാര്യവും കോടതിയെ അറിയിക്കാത്തതും ഉത്തരക്കടലാസ്സ് നശിപ്പിക്കപ്പെട്ടു എന്ന് പറയുന്ന സമയത്ത്  മേൽ കേസ്സ് കോടതിയുടെ പരിഗണനയിൽ ഇരുന്ന കാലവും ആയിരുന്നു.
ഇത്തരത്തിൽ നിരുത്തരവാദ പരവും തെറ്റായ കീഴ്വഴക്കങ്ങളും ഉള്ള നിലപാടാണ് പി. എസ് സി യുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് സാനു പ്രകാശിന്റെ സുപ്രിം കോടതിയിലെ അഭിഭാഷകനായ എൻ.പി രഗീഷ് പണിക്കർ പറഞ്ഞു.
ആയതിനാലാണ്   സാനു പ്രകാശ് കേരളാ പി എസ് സി ക്ക് എതിരെ കോടതി അലക്ഷ്യ നടപടികൾക്ക്  സുപ്രിം കോടതിയെ  വീണ്ടും സമീപിച്ചിരിക്കുന്നത് .  വൈകിയെങ്കിലും തനിക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്  നാടുകാരുടെ സാനു മാഷ്‌ .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം