വനിതാ വികസന കോര്‍പ്പറേഷന്റെ വനിതകള്‍ക്ക് മാത്രമായുള്ള ഫിനിഷിംഗ് സ്‌കൂളില്‍ പ്രവേശനം ആരംഭിച്ചു

By | Tuesday January 26th, 2016

keralaതിരുവനന്തപുരം: കാഞ്ഞിരംപാറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ വനിതകള്‍ക്ക് മാത്രമായുള്ള ഫിനിഷിംഗ് സ്‌കൂളില്‍ (റീച്ച്) പ്രവേശനം ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ് സ്‌കില്‍, ഇന്റര്‍വ്യൂ മാനേജ്‌മെന്റ് ആന്‍ഡ് ഐ.ടി സ്‌കില്‍ എന്നീ വിഷയങ്ങളിലാണ് അന്‍പത് ദിവസത്തെ പരിശീലനം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഫീസ് ഇളവുണ്ട്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാണ്. ഫോണ്‍ : 9496015051, 0471 – 2365445. ഇ-മെയില്‍ : info@reach.org.in. വിലാസം : ടി.സി. 6/1220-3, കാഞ്ഞിരംപാറ പി.ഒ, തിരുവനന്തപുരം – 695030. പി.എന്‍.എക്‌സ്.351/16

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം