കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ രാ​ജി​വ​ച്ചു

കൊ​ച്ചി: ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ റെ​നി മ്യൂ​ല​ന്‍​സ്റ്റി​ന്‍ രാ​ജി​വ​ച്ചു. ബ്ലാ​സ്റ്റേ​ഴ്‌​സി​നെ വി​ജ​യ​വ​ഴി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. കൊ​ച്ചി​യി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളു​രു എ​ഫ്സി​ക്കെ​തി​രെ ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ മ്യൂ​ല​ന്‍​സ്റ്റി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തു.

ബം​ഗ​ളു​രു​വി​നെ​പ്പോ​ലും ഞെ​ട്ടി​ക്കു​ന്ന ഫോ​ർ​മേ​ഷ​നി​ലാ​ണ് റെ​നി മ്യൂ​ല​ന്‍​സ്റ്റി​ന്‍ ടീ​മി​നെ അ​ണി​നി​ര​ത്തി​യ​ത്. ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍​കീ​പ്പ​ര്‍ പോ​ള്‍ റെ​ചു​ബ്ക​യ്ക്കു പക​രം മു​ന്‍ എ​ടി​കെ താ​രം സു​ബാ​ഷി​ഷ് റോ​യ് ആ​ദ്യ​മാ​യി കാ​വ​ല്‍​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി. റി​നോ ആ​ന്‍റോ​യ്ക്കു പ​ക​രം സാ​മു​വേ​ല്‍ ശ​ദ​ബും സി.​കെ. വി​നീ തി​നു പ​ക​രം ഇ​യാ​ന്‍ ഹ്യൂ​മും നീ​ല​പ്പ​ട​യെ നേ​രി​ടാ​നാ​യി​റ​ങ്ങി. എ​ന്നാ​ൽ ദ​യ​നീ​യ പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം.

മി​ക​ച്ച താ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ബ്ലാ​സ്റ്റേ​ഴ്സി​ന് വി​ജ​യം അ​ക​ന്നു​നി​ന്നു. മ​ഞ്ഞ​പ്പ​ട​യു​ടെ മ​ധ്യ​നി​ര ഇ​തു​വ​രെ താ​ളം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മു​ന്നേ​റ്റ നി​ര​യാ​വ​ട്ടെ ഗോ​ൾ അ​ടി​ക്കാ​നാ​വാ​തെ ഉ​ഴ​റു​ക​യു​മാ​ണ്. ഇ​തോ​ടെ​യാ​ണ് പ​രി​ശീ​ക​ന്‍റെ ത​ല​യ​ക്കു​വേ​ണ്ടി മു​റ​വി​ളി ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​ത്.

2015 സീ​സ​ണി​ലും ബ്ലാ​സ്റ്റേ​ഴ്സി​ൽ സ​മാ​ന സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. അ​ന്ന് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ പീ​റ്റ​ര്‍ ടെ​യ്‌​ല​റാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. ബ്ലാ​സ്റ്റേ​ഴ്‌​സ് നേ​രി​ട്ട തു​ട​ര്‍​ച്ച​യാ​യ തോ​ല്‍​വി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് ടെ​യ്‌​ല​ര്‍ ഒ​ഴി​ഞ്ഞ​ത്. സ​ഹ​പ​രി​ശീ​ല​ക​നാ​യ ട്ര​വ​ര്‍ മോ​ര്‍​ഗ​നെ പ​ക​രം ചു​മ​ത​ല​യേ​ൽ​പ്പി​ച്ചാ​യി​രു​ന്നു ടെ​യ്‌​ല​റു​ടെ മ​ട​ക്കം. എ​ല്ലാ ക​ളി​ക​ളി​ലും ഫോ​ര്‍​മേ​ഷ​നി​ല്‍ മാ​റ്റം വ​രു​ത്തി​യ ടെ​യ്‌​ല​ർ​ക്ക് ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നാ​ല് തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യും ഒ​രു ജ​യ​വു​മാ​ണ് നേ​ടാ​നാ​യ​ത്. ഇ​തോ​ടെ​യാ​ണ് ടെ​യ്‌​ല​റു​ടെ തൊ​പ്പി​തെ​റി​ച്ച​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം