ബജറ്റില്‍ കേരളത്തിന്‌ വീണ്ടും അവഗണന

തിരുവനന്തപുരം:കേന്ദ്ര ബജറ്റില്‍ കേരളത്തിന്‌ ഇത്തവണയും അവഗണന. കേരളത്തിന് ഇത്തവണയും എയിംസ്(ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്)ഇല്ല. എയിംസിനായി കോഴിക്കോട് സ്ഥലം കണ്ടെത്തിയെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്തതോടെ സാധ്യതകള്‍ മങ്ങുകയാണ്. ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. ഇതേത്തുടര്‍ന്നു 2014 ജൂലൈ 16ന് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. നാല് സ്ഥലങ്ങളാണ് സംസ്ഥാനം നിര്‍ദേശിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധര്‍ അടങ്ങുന്നസംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നതെങ്കിലും നടപടികളുണ്ടായില്ല.

  ജാര്‍ഖണ്ഡിനും ഗുജറാത്തിനും എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന്റെ പേര് ബജറ്റില്‍ പരാമര്‍ശിച്ചില്ല. ഡല്‍ഹിയിലെത്തി വീണ്ടും ചര്‍ച്ച നടത്തിയ കേരളത്തിന്റെ പ്രതിനിധികളോട് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പകരം പുതിയത് സമര്‍പ്പിക്കാനായിരുന്നു ആരോഗ്യ മന്ത്രാലത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച്‌ സമഗ്രമായ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. കേരളത്തിനൊപ്പം പരിഗണിച്ച മഹാരാഷ്ട്ര,ആന്ധ്ര,ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് സ്ഥാപിക്കാനുള്ള 4900 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം