“വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്”;കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍

കാസര്‍ഗോഡ്‌:കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന്  പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍.കിഴാറ്റൂര്‍ സമര വിഷയത്തില്‍ സി പി എം പ്രതിരോധത്തില്‍ നില്‍ക്കവേയാണ് കൃഷിവുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ വയല്‍ കിളികള്‍ക്ക് പിന്തുണയുമായി എത്തിയത്.

‘കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും, എന്റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്. അത് ഞാന്‍ ചെയ്യുമെന്നും’. -മന്ത്രി കാസര്‍ഗോഡ് മാധ്യമങ്ങളോട് പറഞ്ഞു .

നിലവില്‍ തന്‍റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിലാണ്, കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ എത്തിയിട്ടില്ല. ഫയല്‍ തന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക’ യെന്നും മന്ത്രി പറഞ്ഞു.

വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്.എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും കൃഷി മന്ത്രി പറയുകയുണ്ടായി. എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലെ നെല്‍വയലുകള്‍ നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് വയല്‍കിളില്‍ നടത്തിവരുന്ന പ്രതിഷേധ സമരത്തിനെതിരെ സിപിഎം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.

സമരപ്പന്തല്‍ കത്തിക്കലടക്കം, സമരത്തെ തളര്‍ത്താന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. സമരക്കാര്‍ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രി സമരക്കാരെ പിന്തുണച്ച് രംഗത്തെത്തുന്നത്. മുമ്പും കായല്‍ കയ്യേറ്റമടക്കമുള്ള വിവിധ വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടിയിട്ടുണ്ട്.

മന്ത്രി ജി സുധാകരനും കഴിഞ്ഞ ദിവസം മുട്ടത്തിപ്പറമ്പ് റോഡ്‌ ഉദ്ഘടാനത്തിനിടെ വയല്‍ക്കിളി സമരത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം