സീറോ ജെട്ടി റോഡ്‌ നിര്‍മാണത്തിന് ഫണ്ട്‌ അനുവദിച്ചത് സി .പി. ഐ നിര്‍ദ്ദേശിച്ചിട്ട്: കെ .ഇ .ഇസ്മയില്‍

തോമസ്‌ ചാണ്ടി വിഷയത്തില്‍ വിവാദത്തിലായ സീറോ ജെട്ടി  റോഡ് നിർമാണത്തിനു. എംപി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണ് എന്ന് സി പി ഐ നേതാവും മുന്‍ എം പിയുമായ  കെ ഇ ഇസ്മയില്‍ .  പ്രാദേശിക നേതൃത്വം ശുപാര്‍ശ ചെയ്തതനുസരിച്ച് സംസ്ഥാന നേതൃത്വം അപേക്ഷ പരിശോധിച്ചു. ഈ അപേക്ഷയിലാണു റോഡിന് ഫണ്ട് അനുവദിച്ചത്. ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ഇതുവരെ പോയിട്ടില്ല. അവിടുത്തെ ആതിഥ്യം സ്വീകരിച്ചിട്ടില്ലെന്നും മുന്‍ മന്ത്രി കൂടിയായ കെ.ഇ. ഇസ്മയിൽ അവകാശപ്പെട്ടു. 

മന്ത്രിസഭായോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ‘ജനയുഗ’ത്തിൽ എഴുതിയ മുഖപ്രസംഗത്തിന് അതേമാർഗ്ഗത്തിൽ സിപിഎം മുഖപത്രം ‘ദേശാഭിമാനി’ മറുപടി നൽകിയിരുന്നു. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന കാനത്തിന്റെ വിശദീകരണത്തിന്റെ മുനയൊടിക്കാനാണ് ദേശാഭിമാനി ശ്രമിച്ചത്. അതോടൊപ്പം തോമസ് ചാണ്ടിയെ ന്യായീകരിക്കാനും പത്രം ശ്രമിച്ചു. ഇതിന്റെ തുടർച്ചയായാണു സിപിഐയ്ക്കുള്ളിലെ അഭിപ്രായ വ്യത്യാസം ഇസ്മയിൽ പരസ്യമാക്കിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം