കെ ഡി സി ബാങ്ക് കരുണ കാണിക്കണം ;പശു പുലര്‍ത്തിയ മാന്യതയെങ്കിലും സഹകരണ ബാങ്ക് കുടിയിറക്കിയ വികലാംഗന്‍റെ കുടുംബം പാര്‍ക്കുന്നത് പശു തൊഴുത്തില്‍

കോഴിക്കോട് :  ഒരു പശു കാണിക്കുന്ന സഹകരണമെങ്കിലും  കേരളത്തിന്‍റെ അഭിമാനമായ സഹകരണമേഖലയിലെ തലയെടുപ്പുള്ള സ്ഥാപനമായ കോഴിക്കോട് ജില്ല സഹകരണ ബാങ്കില്‍ നിന്ന് പ്രതീക്ഷി ക്കുന്നതില്‍ തെറ്റുണ്ടോ? കണ്ണും കനിവും ഇല്ലാത്ത ക്രുരതയില്‍ ഒരു വികലാംഗനും ഭാര്യയും വിവാഹപ്രായമായ പെണ്‍കുട്ടിയും ഇരുപത്നാളായി ഉണ്ടും ഉറങ്ങിയും കഴിയുന്നത് പശു  തൊഴുത്തില്‍. കോഴിക്കോട് ജില്ലയിലെ കര്‍ഷക ഗ്രാമമായ കക്കട്ട് കൈവേലിക്കടുത്താണ് ഈ ദുരിതതിന്‍റെയും അവഗണനയുടെയും കഥ .
മുള്ളമ്പത് ചീളുപറമ്പത്ത് നാണുവിന്‍റെ കുടുംബത്തെയാണ് വായ്പ്പകുടിശികയുടെ പേരില്‍ വീട് ജെപ്തി ചെയ്തു കെ ഡി സി ബാങ്ക് തെരുവില്‍ ഇറക്കിയത്.

രണ്ട് കാലുകള്‍ക്കും വൈകല്യമുള്ള നാണു ജില്ലാ സഹകരണ ബാങ്കില്‍ നിന്നും മുന്ന് ലക്ഷം രൂപയാണ് വായ്പ്പയെടുത്ത് . വിവിധ ഘട്ടങ്ങളിലായി 1.90ലക്ഷം രൂപ തിരിച്ചടച്ചു . പലിശയും കൂട്ടുപലിശയുമായി ആറു ലക്ഷത്തോളം രൂപ ബാങ്കില്‍ അടയ്ക്കണമെന്ന് ആവശ്യപെട്ടാണ് ജില്ല സഹകരണ ബാങ്ക് നിയമ നടപടി ആരംഭിച്ചത് .

പലിശ ഇളവ് നല്‍കി കടക്കെണിയില്‍ നിന്ന് രക്ഷപെടുത്തണമെന്നു ആവശ്യപെട്ട് മുഖ്യമന്ത്രിക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ബാങ്ക് കനിഞ്ഞില്ല .

ഒടുവില്‍ ഉള്ളതെല്ലാം വിറ്റുപ്പെറുക്കി രണ്ടരലക്ഷം രൂപയുമായി വീണ്ടും ബാങ്കിനെ സമീപിച്ചെങ്കിലും ഒരു വിട്ടുവിഴ്ചയ്ക്കും തയ്യാറാകാതെ തങ്ങളെ തിരിച്ചയച്ചുവെന്നാണ് നാണുവും ഭാര്യ രാധയും പറയുന്നത് .
നേരത്തെ മുന്ന് മാസം മുമ്പ് വീട് പൂട്ടി കുടിയിറക്കാന്‍ ബാങ്ക് ശ്രമിച്ചിരുന്നു .

നാട്ടുകാര്‍ സംഘടിച്ച് അടച്ചുപൂട്ടിയ വീട് തുറന്ന് കുടുംബത്തെ വീട്ടില്‍ താമസിപ്പിച്ചു . നാണുവും കുടുംബവും മനുഷ്യാവകാശ കമ്മിഷനു നല്‍ക്കിയ പരാതിയില്‍ കഴിഞ്ഞ ഫെബ്രുവരി 15 ന് നടത്തിയ വിചാരണയുടെ  തീ രുമാനം വരാനിരിക്കെയാണ്

ഇക്കഴിഞ്ഞ 7ന് ജില്ല ബാങ്ക് മാനേജറുടെ നേതൃത്വത്തിലുള്ള സംഘം സെക്ക്യുരിറ്റിക്കാരുമായിയെത്തി വീട് വീണ്ടും അടച്ചു പുട്ടി കുടുംബത്തെ ഇറക്കി വിട്ടത് .

ജനാധിപത്യ മഹിള അസോസിയേഷന്‍റെയും സി പി ഐ  എമ്മിന്‍റെയും നേതൃത്വത്തില്‍ കുന്നുമല്‍ മേഖലയില്‍ നടന്ന നിരവധി പ്രക്ഷോഭ സമരങ്ങളിലെ സജിവ പങ്കാളിയാണ് നാണുവിന്‍റെ ഭാര്യ രാധ . സി പി ഐ എം പാര്‍ടി അംഗത്വമുള്ള ഇവര്‍ ഇന്ന് കടുത്ത നിരാശയിലാണ് . കൊള്ളപലിശയുടെ ഊരകുടുക്കില്‍ നിന്ന് രക്ഷിക്കാന്‍ തന്‍റെ പാര്‍ടി സഖാക്കളില്‍ ചിലര്‍  കൂടെ ഇല്ലെന്ന സങ്കടത്തിലാണ് ഉറച്ച കമ്മ്യുണിസ്റ്റ് കുടുംബമായ ഇവര്‍.

ഒരു വൃദ്ധനും മുന്ന് സ്ത്രികളും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മുന്നാഴ്‌ച്ച യായി പശു തൊഴുത്തില്‍ കഴിഞ്ഞു വന്നിട്ടും മുഖ്യധാര
രാഷ്ട്രിയ പാര്‍ട്ടികളും മാധ്യമങ്ങളും ഇവരുടെ കണ്ണുനീര്‍ കാണുന്നില്ല .
   കര്‍ഷക വായ്പ്പയും ,വിദ്യാഭ്യാസവായപ്പയും ഏഴുതിതള്ളാന്‍ ദേശസല്‍കൃത ബാങ്കുകള്‍ക്കുമുമ്പില്‍ കോടി പിടിക്കുന്നതും ആരും ദുരിതത്തിലായ കുടുംബത്തിന് ആശ്വാസം പകരാന്‍ എത്തിയി ട്ടില്ല.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം