കായംകുളത്ത് ഗർഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ എന്ന വ്യാജേന എത്തിയ ആള്‍ പിടിയില്‍

ladyകായംകുളം: ഗർഭിണിയായ യുവതിയെ സ്കാനിംഗ് റൂമിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. കൊല്ലം ഇരവിപുരം  ആന്റോ ഐസക്കി(57)നെയാണ് കായംകുളം സിഐ സദൻ, എസ്ഐ രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊല്ലത്തെ ഇയാളുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

alp_rape_092816  ചൊവ്വാഴ്ച വൈകുന്നേരം കായംകുളം താലൂക്ക് ആശുപത്രിയിലെ സ്കാനിംഗ് മുറിക്കുള്ളിലായിരുന്നു സംഭവം. പിടിയിലായ ആൻറ്റോ ഐസക്ക് ആശുപത്രി ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നയാളാണ്. പ്രസവമുറിയിലെ ഗർഭസ്‌ഥ ശിശുവിന്റെ ചലനങ്ങൾ അറിയാനുള്ള ഉപകരണങ്ങളുടെ അറ്റകുറ്റപണിയ്ക്കായാണ് ഇയാൾ ചൊവ്വാഴ്ച താലൂക്കാശുപത്രിയിൽ എത്തിയത്. തകരാർ നന്നാക്കിയശേഷം ഉപകരണത്തിന്റെ പ്രവർത്തനം പരിശോധിച്ചത് ലേബർ റൂമിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയിലാണ്. ലേബർ റൂമിൽ നിന്നു നഴ്സ് പുറത്തുപോയ സമയത്തായിരുന്നു ഗർഭിണിയെ ഇയാൾ ഡോക്ടർ എന്ന വ്യാജേന പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. ഈ സമയം ഡോക്ടറും മുറിയിൽ എത്തിയിരുന്നില്ല. ഉടൻ തന്നെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പോലീസിലും പരാതി നൽകി. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രി പരിസരത്ത് യുവതിയുടെ ബന്ധുക്കൾ ഉയർത്തിയ പ്രതിഷേധം സംഘർഷഭരിതമായ രംഗങ്ങൾക്കിടയാക്കി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് രംഗം ശാന്തമായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം