എല്ലാവിഷയത്തിനും എ പ്ലസ്; പക്ഷെ സന്തോഷം പങ്കിടാന്‍ കാവ്യ ഇന്നില്ല; മനസ്സും ശരീരവും പങ്കുവച്ച കാമുകന്റെ ചതി;ഒടുവില്‍ ആത്മഹത്യയും

കിളിമാനൂരില്‍ ആത്മഹത്യ ചെയ്ത പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് എല്ലാവിഷയത്തിനും എ പ്ലസ്. പക്ഷെ സന്തോഷം പങ്കിടാന്‍ കാവ്യ ഇന്നില്ല. കാമുകനെ വിശ്വസിച്ച് മനസ്സും ശരീരവും പങ്കുവച്ച യുവാവിന്‍റെ  ചതി മനസിലാക്കിയതോടെ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു.പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ ആണ് ആത്മഹത്യ ചെയ്തത് എന്ന് ആദ്യം ചിലര്‍ പ്രചരിപ്പിച്ചെങ്കിലും കാവ്യാ സുനിലിലെ നേരിട്ടറിയുന്ന പലരും അത് വിശ്വസിച്ചിരുന്നില്ല.  കിളിമാനൂര്‍ ഗവ.എത്ത് എസ് എസ് വിദ്യാര്‍ഥിനിയാണ് കാവ്യ. കഴിഞ്ഞ ഇരുപത്തി ഒന്നിനാണ്  തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരികയും പോലീസ് അന്വേഷിക്കുകയും ചെയ്തതോടെ വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കില്‍ പഠിക്കുന്ന പനപ്പാംകുന്ന് സ്വദേശി ശ്രീ റാമി(23) നെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ശ്രീറാമിനെ അടുത്തറിയുന്ന കാവ്യാ സുനിലിന് ആ അടുപ്പം വിനയാവുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും മണിക്കൂറുകളോളം ഫോണില്‍ ശ്രീറാമിനെ ബന്ധപ്പെട്ടിരുന്നു. എന്നാണ് പുറത്തു വരുന്ന വിവരം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം