ഞങ്ങള്‍ തമ്മിലുള്ള വിവാഹം ഒരുപാട് ആഗ്രഹിച്ചത് ആരാധകരാണ്

kavya-madhavan-facebook-negative-comments-07-1465284519ഞങ്ങള്‍ തമ്മിലുള്ള വിവാഹം നടക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചത് ആരാധകരാണെന്ന് കാവ്യാ മാധവന്‍.വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാവ്യ . ഞങ്ങളുടെ വിവാഹം നടക്കണമെന്ന് ഇടവും കൂടുതല്‍ ആഗ്രഹിച്ചത്‌ ആരാധകാരാണ് അതുകൊണ്ടാണല്ലോ മുന്‍പ് നിരവധി തവണ ഞങ്ങള്‍ വിവാഹിതരായതെന്ന് അല്‍പം തമാശയായി കാവ്യ പറഞ്ഞു. വിവാദങ്ങള്‍ക്ക് വിരാമമിട്ട് ദിലീപും കാവ്യാമാധവനും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. കൊച്ചിയിലെ കലൂർ വേദാന്ത ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സിനിമ മേഖലയിലെ സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ദിലീപിന്റെ മകൾ മീനാക്ഷിയും ചടങ്ങിനുണ്ടായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും രണ്ടാം വിവാഹമാണിത്.
വിവാഹവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ സിനിമാലോകത്തെ ചില അടുത്ത സുഹൃത്തുക്കള്‍ മഞ്ജുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് എന്ന മറുപടിയാണു കിട്ടിയത്.
mrgദിലീപിന്റെയും മഞ്ജു വിന്റെയും സല്ലാപത്തില്‍ തുടങ്ങിയ  ബന്ധം പ്രണയത്തിലേക്ക് വളരുകയും പിന്നീട് ഒളിച്ചോട്ടത്തില്‍ എത്തുകയുമായിരുന്നു. വിവാഹശേഷം മഞ്ജു സിനിമാഭിനയവും നിര്‍ത്തി. പിന്നീട് മകള്‍ മീനാക്ഷിയുടെ ജനനം. ഇതിനിടെയാണ് മഞ്ജു – ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ പുറത്തുവരികയും വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു.
  മകള്‍ മീനാക്ഷി ദിലീപിനൊപ്പമായി. ഇതിനിടെ കാവ്യ മാധവനും വിവാഹം..അവിടെയും പ്രശ്നങ്ങള്‍. വിവാഹ ബന്ധത്തിനു  മാസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കാവ്യയും വിവാഹമോചനം നേടി. ഒടുവില്‍ എല്ലാ അപവാദങ്ങള്‍ക്കും വിട പറഞ്ഞുകൊണ്ട് മകള്‍ മീനാക്ഷിയുടെ പിന്തുണയോടെ  ഇരുവരും വിവാഹിതരായി.
dileep-marriage_251116ഇത്രയും നാള്‍ മഞ്ചുവിനെ കുറ്റപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ദിലീപിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സൈറ ബാനു എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് മഞ്ജു ഇപ്പോള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം