കത്വ കൂട്ടബലാത്സംഗം: ബാലികയുടെ പേരില്‍ പണപിരിവ്, പിരിവ് നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍പന്തിയിൽ

കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബാലികയുടെ പേരില്‍ പണം പിരിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് കുട്ടിയുടെ കുടുംബത്തിലേക്ക് എത്തുന്നില്ലെന്നുമാണ് റിപ്പോർട്ട്.

പിരിവ് നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍പന്തിയിലുണ്ടെന്നാണ് വിവരം. ബാര്‍ അസോസിയേഷന്‍ പോലുള്ളവര്‍ ഇതിന് പിന്തുണയും നല്‍കുന്നുണ്ട്. അത് കൂടാതെ പല പാർട്ടികളും പരസ്യമായിട്ടാണ് പിരിവ് നടത്തുന്നത്. ഇത് സര്‍ക്കാരിന് അറിയാം. എന്നാല്‍ കണ്ണടയ്ക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കത്വയിൽ എട്ട് വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് സംഭവത്തെ ചിത്രം വരച്ച് പ്രതിഷേധിച്ച ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. തൃത്താലയിലെ വീടിന് നേരെ അര്‍ധരാത്രിയോടെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. സംഭവത്തിൽ വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു.

ദുര്‍ഗ തന്റെ ഫേസ്ബുക്കിലൂടെയാണ് ആക്രമണത്തിന്റെ വിവരം പുറത്ത്‌വിട്ടത്. ഒരു മതത്തിനും എതിരായല്ല താന്‍ ചിത്രം വരച്ചതെന്ന് പലതവണ പറഞ്ഞിട്ടും തനിക്ക് നേരെ അക്രമങ്ങളും വധ ഭീഷണികളും തുടരുകയാണെന്ന് ചിത്രകാരി പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം