കശ്മീരിലെ ഏറ്റുമുട്ടലില്‍ കൊടുംഭീകരനടക്കം മൂന്ന് ഹിസ്ഹുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊടുംഭീകരനടക്കം മൂന്ന് ഹിസ്ഹുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുല്‍ കമാന്‍ഡര്‍ യാസിന്‍ ഇറ്റോ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. സൈന്യം നേരത്തെ ഏറ്റുമുട്ടലില്‍ വധിച്ച ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അടുത്ത അനുയായിയാണ് യാസിന്‍ ഇറ്റോ.

കശ്മീരില്‍ ദീര്‍ഘകാലമായി ഭീകര പ്രവര്‍ത്തനം നടത്തിവന്ന ഇറ്റോയെ സൈന്യം തിരഞ്ഞു വരികയായിരുന്നു. ഭീകരര്‍ കൊല്ലപ്പെട്ട വിവരം കശ്മീര്‍ പോലീസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടെ അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശി പി ഇളയരാജ, മഹാരാഷ്ട്ര സ്വദേശി സുമേദ് എന്നിവരാണ് വീരമൃത്യു വരിച്ച സൈനികര്‍.

രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ഏറ്റുമുട്ടല്‍ ഞായറാഴ്ച രാവിലെ വരെ നീണ്ടു. സുരക്ഷാ സൈനികര്‍ക്കുനേരെ അടുത്തിടെ ഉണ്ടായ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ കൊല്ലപ്പെട്ട ഭീകരന്‍ യാസീന്‍ ഇറ്റോ ആയിരുന്നുവെന്ന വിവരം സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തുവിട്ട വീഡിയോയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഭീകരരെ പിന്തുണയ്ക്കണമെന്ന് ഇയാള്‍ അഭ്യര്‍ഥിച്ചിരുന്നു. ഇര്‍ഫാനുല്‍ ഹക്ക് ഷെയ്ഖ്, ഉമര്‍ മജീദ് ഷെയ്ഖ് എന്നിവരാണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട് മറ്റുരണ്ട് ഹിസ്ബുള്‍ ഭീകരര്‍.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം