ഭര്‍ത്താവിന് സുഹൃത്തുമായി പ്രകൃതിവിരുദ്ധ ലൈംഗീക ബന്ധം; പ്രവാസി യുവാവിനെതിരെയുള്ള യുവതിയുടെ പരാതി ഞെട്ടിക്കുന്നത്

കാസര്‍ഗോഡ്: ഭര്‍ത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം മൂലം ജീവിതം വഴിമുട്ടിയെന്നും പരിഹാരം ഉണ്ടാക്കി തരണമെന്ന പരാതിയുമായി ചിത്താരി സ്വദേശിയായ പെണ്‍കുട്ടി. 2017 ജൂലായ് 20നാണ് യുവതിയും കോട്ടിക്കുളം സ്വദേശിയായ ഗള്‍ഫുകാരനുമായുള്ള വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിനകം തന്നെ ഭര്‍ത്താവ് അബുദാബിയിലേക്ക് പോയി. പിന്നീട് ഭാര്യയെയും യുവാവ് അബുദാബിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വീട്ടിലും ഗള്‍ഫിലും വീട്ടുപണി മാത്രമായിരുന്നു യുവതി ചെയ്തിരുന്നത്. ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായി ഭര്‍ത്താവിന് സ്വവര്‍ഗ രതിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെക്കൊണ്ട് ചെയ്യിച്ചു. ഇതിനിടെ സുഹൃത്തുമായി കിടക്ക പങ്കിടാനും ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചു. സുഹൃത്തുമായി കിടക്ക പങ്കിട്ടാല്‍ നാലുലക്ഷം രൂപ തനിക്ക് കിട്ടുമെന്നായിരുന്നു ഇയാള്‍ പറഞ്ഞതത്രെ. ഇതിനിടയില്‍ ഭര്‍ത്താവിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ സുഹൃത്തുമായുള്ള രതിവൈകൃതങ്ങളുടെ ദൃശ്യങ്ങളും യുവതി കണ്ടു. ഇതോടെ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം