പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിനെതിരെ ലുക്ക്ഒൗട്ട് നോട്ടീസ്

ന്യൂഡൽഹി: കേന്ദ്രമന്ത്രിയായിരുന്ന പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിനെതിരെ ലുക്ക്ഒൗട്ട് നോട്ടീസ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തരമന്ത്രാലയം ലുക്ക്ഒൗട്ട് നോട്ടീസ് ഇറക്കി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ് നടപടി.

അതേസമയം, ലുക്ക്ഒൗട്ട് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു ഹർജിയിൽ വാദം കേൾക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.

ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാൻ കാർത്തി അനധികൃത ഇടപെടൽ നടത്തിയെന്നാണ് കേസ്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കാർത്തിക്കെതിരെ കേസ് എടുത്തിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം