കർണാടക ആർ ടി സി കേരളത്തിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വെബ് ഡെസ്ക്

ബെംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കർണാടക ആർ ടി സി കേരളത്തിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു. നേരത്തെ അതിരൂക്ഷമായ പ്രളയക്കെടുതികളെ തുടര്‍ന്നാണ് ബെംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിലച്ചത്.

തെക്കന്‍ ജില്ലകളിലേക്കും വടക്കൻ ജില്ലകളിലേക്കുമുള്ള ബസ് സർവീസുകൾ പൂർണമായും റദ്ദാക്കിയിരുന്നു. കേരള ആർ ടി സി മുഴുവൻ സർവീസുകളും നിർത്തിവച്ചിരുന്നു. സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്നില്ല.  ബസുകളിൽ ടിക്കറ്റ് ബുക്കുചെയ്തവർക്ക് പണം റീഫണ്ട് ചെയ്യുമെന്ന് കേരള,  കർണാടക ആർ ടി സി അധികൃതർ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സർവീസുകളും പ്രളയക്കെടുതിയില്‍ ഭാഗികമായി തടസ്സപ്പെട്ടിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം