ബിജെപിയുടെ രണ്ട് ആവശ്യങ്ങളും സുപ്രീം കോടതി തള്ളി;നാളെ വൈകിട്ട് നാലിനു മുമ്പ് ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ഉത്തരവ്

ബംഗ്ലൂരു:കര്‍ണാടക കേസില്‍ സുപ്രീം കോടതിയില്‍ നിര്‍ണായകമായ വാദങ്ങള്‍ തുടങ്ങി. ഭൂരിപക്ഷം തെളിയിച്ച് യെദ്യൂരപ്പ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ സുപ്രീം കോടതിക്ക് കൈമാറി. ബിജെപി കൈമാറിയ കത്തില്‍ പിന്തുണക്കുന്നവരുടെ പേരുകള്‍ എഴുതിയിരുന്നില്ല.

തങ്ങള്‍ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് മാത്രമാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പിന്തുണക്കുന്ന 117 പേരുടെയും പേരുകള്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്ന് മുകള്‍ റോത്തഗി അവകാശവാദം ഉന്നയിച്ചു.

വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിര്‍ത്തി യെഡിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടതി തേടുന്നത്. എന്നാല്‍ കണക്കിലെ കളിയാണ് കര്‍ണാടകയില്‍ നടക്കുന്നതെന്ന് ജ. സിക്രി നിരീക്ഷിച്ചു. അതിനാല്‍ നാളെ തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

11.17 എ.എം : ഭൂരിപക്ഷം തെളിയിക്കാന്‍ തയാറെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയെ അറിയിച്ചു

11:20 എ.എം : കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരം കോടതിയിലേക്ക് എത്തുന്നു

11:26 എ.എം : നാളെ വിശ്വാസ വോട്ടെടുപ്പിന് തയാറെന്ന് കോണ്‍ഗ്രസും ബിജെപിയും

11:30 എ.എം :  വീണ്ടും ബിജെപി മലക്കം മറിഞ്ഞു. നാളെ വിശ്വാസ വോട്ടൊടുപ്പ് നടത്തെരുതെന്ന് മുകള്‍ റോത്തഗി

11:33 എ.എം : എംഎല്‍എമാര്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന ബിജെപിയുടെ വാദത്തില്‍ സുപ്രീംകോടതിയില്‍ കൂട്ടച്ചിരി

 

11:34 എ.എം : ബിജെപിയുടെ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. നാളെ വൈകിട്ട് നാലിന് മുമ്പ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം

11:39 എ.എം : ബിജെപിയുടെ രണ്ട് ആവശ്യങ്ങളും സുപ്രീം കോടതി തള്ളി.’ ഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിക്കാനാവില്ല. സഭയില്‍ രഹസ്യബാലറ്റ് ഉപയോഗിക്കരുത്’

Loading...