കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവായി ;സി സി ടി വി സ്ഥാപിക്കണമെന്ന് യാത്രക്കാര്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത് സ്ഥിരം ഏര്‍പ്പെടാണ്. ഇതിനെ പ്രതിരോധിക്കാന്‍ യാതൊരു നടപടിയുമില്ലെന്ന് പരാതി.

വിലയേറിയ വസ്തുക്കള്‍ കൊള്ളയടിക്കുന്നത് നിത്യസംഭവമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിസംഗത തുടരുകയാണെന്നും ഇങ്ങിനെ പോയാല്‍ സംഘടന സമരം നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


കരിപ്പൂരില്‍ ലാന്റ് ചെയ്ത വിമാനം ടാക്‌സി ബേയില്‍ നിന്നു പാര്‍ക്കിങ് ബേയിലെത്തി യാത്രക്കാരെല്ലാം പുറത്തു പോയതിനു ശേഷമാണ് ലഗേജുകള്‍ ഇറക്കുന്നത്. ലഗേജുകള്‍ നിറച്ച കണ്ടെയ്‌നറുകള്‍ കസ്റ്റംസിന്റെ സ്‌കാനിങ് പരിശോധനാ റൂമില്‍ കണ്‍വയര്‍ ബല്‍റ്റിലൂടെ എത്തും. അവിടെ നിന്നും സ്‌കാനിങ് പരിശോധന കഴിഞ്ഞതിനു ശേഷം ലഗേജുകള്‍ കസ്റ്റംസ് ഹാളിലേക്കു എത്തിച്ചേരും. പാര്‍ക്കിങ് ബേയില്‍ നിന്നും കസ്റ്റംസിന്റെ സ്‌കാനിങ് റൂമിലേക്കുള്ള ഭാഗത്തു വച്ചാണു കവര്‍ച്ച നടക്കുന്നത്. സ്‌കാനിങ് റൂമില്‍ സി.സി.ടി.വി സംവിധാനം ഇല്ല.


നിരവധി തവണ ഇവിടെ സി.സി.ടി.വി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയാറായിട്ടില്ല. വിലപിടിപ്പുള്ള സാധനങ്ങളുള്ള ബാഗുകളില്‍ നിന്നു മാത്രമാണ് മോഷണം നടത്തുന്നത്. ഇത് പ്രത്യേകം തിരിച്ചറിഞ്ഞ് മോഷണം നടത്തുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നത്.

ഇക്കഴിഞ്ഞ ഒന്‍പതിനു ചലച്ചിത്ര പ്രവര്‍ത്തകനായ നികേഷ് പുത്തലത്തിന്റെ ബ്രീഫ്‌കെയ്‌സില്‍ നിന്നും 50,000 രൂപ വിലവരുന്ന വാച്ച് നഷ്ടമായിരുന്നു.
ഏതാനും മാസം മുമ്പ് താമരശേരി സ്വദേശിയായ അസീസിന്റെ ഒരുലക്ഷം രൂപയുടെ വസ്തുക്കളുള്ള പെട്ടി കസ്റ്റംസ് ഹാളില്‍ നിന്നും മോഷണം പോയി. പെട്ടി അന്വേഷിച്ചെത്തിയ തനിക്ക് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അടുത്തു നിന്നും മോശമായ പ്രതികരണമാണ് ലഭിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വികസനസമിതി പ്രസിഡന്റ് കെ.എം. ബഷീര്‍, ജനറല്‍ സെക്രട്ടറി കെ. സെയ്ഫുദ്ദീന്‍, ഷെയ്ക് ഷാഹിദ്, രമേശ്കുമാര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം