മാവോയിസ്റ്റ് ബന്ധം; മലപ്പുറം സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍

arrestകണ്ണൂര്‍: മാവോയിസ്റ്റ് ബന്ധമെന്നാരോപിച്ച് കണ്ണൂരില്‍ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊളത്തൂര്‍ സ്വദേശി നേന്ത്രത്തൊടി അഷറഫിനെ (35) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പേരാവൂര്‍ കൊളക്കാട് ഓടപ്പുഴ കോളനിക്കു സമീപത്തു നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കെഎഫ്സി ഓഫീസ് അക്രമവുമായി ബന്ധപ്പെട്ടാണ് അഷറഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോരാട്ടം സംഘടനയുടെ പ്രവര്‍ത്തക ഗൌരിയോടൊപ്പം അഞ്ചു വര്‍ഷമായി കൊളക്കാടിലാണ് അഷറഫ് താമസിക്കുന്നത്. എന്നാല്‍ അഷറഫിന്റെ മാവോയിസ്റ്റ് ബന്ധം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം