തലശേരി: മകള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതിന്റെ വിഷമത്തില്‍ അമ്മ കൈയിലെ ഞരമ്പ് മുറിച്ചതിന് ശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കരിയാട്ടെ പുറക്കാട്ട് ജനാര്‍ദ്ദനന്റെ ഭാര്യ പ്രമീളയാണ്(46) ഇന്നലെ ജീവനൊടുക്കിയത്. റിട്ട: ആയുര്‍വേദ ഫാര്‍മസിസ്റ്റായ ജനാര്ദ്ദനന് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ കാണാനായി തിരുവനന്തപുരത്ത് പോയിരുന്നു. ഈ സമയത്താണ് കത്തെഴുതി വെച്ച് പ്രദേശവാസിയായ കാമുകനൊപ്പം ബിരുദ വിദ്യാര്‍ഥിനിയായ മകള്‍ ഒളിച്ചോടിപ്പോയത്. നേരത്തെയും ഒളിച്ചോട്ടം നടത്തിയിരുന്നെങ്കിലും ബന്ധുക്കളുടെ പരിശ്രമത്തില്‍ തിരിച്ചു വന്നിരുന്നു.
കൈ ഞരമ്പ് മുറിച്ചതിന് ശേഷവും മരണപ്പെടില്ലെന്ന ബോധ്യത്തിലാകാം കിണറിലേക്ക് ചാടിയ തെന്ന് സംശയിക്കുന്നു. പാനൂര്‍ ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത് ചൊക്ലി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.മറ്റുമക്കള്‍: പ്യാരിഷ് (ഗള്‍ഫ്) അക്ഷയ.