പരിയാരം മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മൃതദേഹത്തിന്റെ നഗ്ന ഫോട്ടോ എടുത്ത ജീവനക്കാര്‍ അറസ്റ്റില്‍

pariyaram-arrestകണ്ണൂര്‍: എംബാം ചെയ്യുന്നതിനിടെ യുവതിയുടെ മൃതദേഹത്തിന്റെ നഗ്ന ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം ജീവനക്കാരായ പേരാവൂര്‍ മണത്തണയിലെ മാവുള്ളകണ്ടി മനോജ്‌ (40), കടന്നപ്പള്ളി അരീക്കര ഹൗസിലെ സുനില്‍കുമാര്‍ (44) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ചികിത്സാപ്പിഴവുമൂലം മരിച്ച കുഞ്ഞിമംഗലത്തെ യുവതിയുടെ മൃതദേഹം എംബാം ചെയ്‌തു സൂക്ഷിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്‌ച പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. ഗള്‍ഫിലുള്ള സഹോദരന്‍ വരുന്നതുവരെ മൃതദേഹം സൂക്ഷിക്കാനായിരുന്നു തീരുമാനം.
സുനില്‍കുമാറിനായിരുന്നു എംബാം ചെയ്യാനുള്ള ചുമതല. എന്നാല്‍, ഇയാള്‍ മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയതിനേത്തുടര്‍ന്നു യുവതിയുടെ ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കുകയും മറ്റൊരു ജീവനക്കാരനായ മനോജിനെക്കൂടി ചുമതലയേല്‍പിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ മനോജ്‌ മൃതദേഹത്തിന്റെ നഗ്ന ഫോട്ടോ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. യുവതിയുടെ ബന്ധുക്കള്‍ ഇതുകണ്ട്‌ ബഹളം കൂട്ടിയതോടെ മനോജ്‌ ഓടി രക്ഷപ്പെട്ടു. ബന്ധുക്കളുടെ പരാതിപ്രകാരം സുനില്‍കുമാറിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മനോജിനെ ഇന്നലെയാണു പിടികൂടിയത്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം