കോഴിക്കോട്ട് 31കാരി 23കാരന്റെ കൂടെ ഒളിച്ചോടി; പിടിയിലായപ്പോള്‍ ദിവ്യ നിര്‍ബന്ധിച്ചുകൊണ്ടുപോയതെന്ന് കുട്ടിക്കാമുകന്‍

താമരശേരി: 31കാരി ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഫെയ്സ്ബുക്കിലൂടെ പരിജയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി. അതും തന്നെക്കാളും എട്ടു വയസ് കുറവുള്ള കാമുകനൊപ്പം. താമരശ്ശേരി ഈങ്ങാപ്പുഴയിലെ 31കാരി വീട്ടമ്മയും 23കാരന്‍ കാമുകനുമാണ് കണ്ണൂരില്‍ പോലീസ് വലയില്‍ കുടുങ്ങിയത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദിവ്യ (31) കാമുകന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുല്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ആറുമാസം മുമ്പായിരുന്നു ദിവ്യ രാഹുലിനെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും ദിവ്യ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുകയുമായിരുന്നു.

യുവതിയെ കാണാതായതിന്റെ പിറ്റേദിവസം ഭര്‍ത്താവ് താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. ഇവരെ പിന്നീട് താമരശേരി കോടതിയില്‍ ഹാജരാക്കി. ബാലവകാശ നിയമപ്രാകവും യുവതിക്കെിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, ദിവ്യ തന്നെ നിര്‍ബന്ധിച്ച് കൊണ്ടു പോയെന്നാണ് കുട്ടികാമുകന്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം