കണ്ണൂര്‍ കൊട്ടിയൂരില്‍ വീണ്ടും പീഡന ശ്രമം; സംഭവം ഓടികൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍

കണ്ണൂർ: പള്ളി വികാരി ഫാ. റോബിൻ വടക്കുഞ്ചേരി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാര്‍ത്തയുടെ  ചര്‍ച്ചകളും മറ്റും അവസാനിക്കുന്നതിന് മുന്പ് കൊട്ടിയൂരില്‍  വീണ്ടും പീഡന  ശ്രമം.  ഓടികൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ വച്ചാണ് പതിമൂന്ന്കാരിയെ പീഡിപ്പിക്കാന്‌‍ ശ്രമിച്ചത്. പെൺകുട്ടിയും അമ്മയും ചേര്‍ന്ന്‍ കേളകം പോലീസിൽ നല്‍കിയ പരാതിയില്‍ സംഭവവുമായി ബന്ധപ്പെട്ട് വിലയങ്ങാട് സ്വദേശി സജി ജോർജ്ജിനെ  കസ്റ്റഡിയിലെടുത്തു.

കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം