കണ്ണൂരിലെ ഹര്‍ത്താല്‍; വന്‍ സുരക്ഷാ സന്നാഹം

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുള്ളതിനാല്‍ വന്‍ സുരക്ഷാ സന്നാഹമാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ടാണ് പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ പഴയങ്ങാടി കക്കംപാറ സ്വദേശി ചുരക്കാട് ബിജു വെട്ടേറ്റു മരിച്ചത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍. കണ്ണൂരിന് പുറമേ മാഹിയിലും സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി സ്വദേശമായ കുന്നരുവിലേക്ക് കൊണ്ട് പോകും. വൈകുന്നേരത്തോടെ സംസ്‌കാരം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം