കനയ്യ കുമാറിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

kanhaiya-kumarന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഉമര്‍ ഖാലിദ്, എസ്എആര്‍ ഗീലാനി എന്നിവര്‍ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതി തള്ളി. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.

അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകം ആണെന്ന പരാമര്‍ശത്തിന് എതിരെ ആയിരുന്നു സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. അതേസമയം, കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി അല്‍പ്പസമയത്തിനകം പരിഗണിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം