കഞ്ചാവ് കടത്തിയ കേസില്‍ പിടികിട്ടാപുള്ളി; മുസ്ലീംലീഗ് പഞ്ചായത്ത് അംഗത്തെ തേടി ആന്ധ്ര പോലീസ് നാദാപുരത്ത്


വടകര:
  വിശാഖപട്ടണത്തില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ മുസ്ലിംലീഗ് പ്രാദേശിക നേതാവിനെ തേടി തേടി ആന്ധ്ര പോലീസ് നാദാപുരത്ത് എത്തി .

ചെക്ക്യാട് ഗ്രാമപഞ്ചായത് അംഗം കൂടിയയായ പോകുന്നുമ്മല്‍ ഹനീഫ(40) യെയാണ് വിശാഖപട്ടണം മേട്രോപോളിറ്റില്‍ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചത്.

എട്ടു വര്‍ഷം മുമ്പാണ് കഞ്ചാവ് കടത്തുന്നതിനിടെ ഹനീഫയെ ആന്ധ്രാപോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ഹനീഫ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിനാട്ടിലെത്തുകയായിരുന്നു. കോടതി പിന്നീട് ഹാജാരകുന്നതിനെ തുടര്‍ന്നാണ് ഇയാളെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചത്.

വിശാഖ പട്ടണം കോടതിയുടെ അറസ്റ്റ് വാറണ്ടുമായാണ് ആന്ധ്രപോലീസ് ഹനീഫയെ തേടി കഴിഞ്ഞ ദിവസം പറക്കടവില്‍ എത്തിയത് .
ഹനീഫയുടെ വീട്ടിലും ചെക്ക്യട് വില്ലേജ് ഓഫീസിലും പോലീസ് അറസ്റ്റ് വാറണ്ട് പതിച്ചിട്ടുണ്ട് . ഹനീഫയെ കണ്ടെത്താന്‍ വിശാഖ പട്ടണത്ത് നിന്നെത്തിയ പോലീസിന് കഴിയാത്തതിനാല്‍ ഇവര്‍ നാട്ടുകാരുടെ മുമ്പാകെ അറസ്റ്റ് വാറണ്ട് വായിച്ച് കേള്‍പ്പിച്ച ശേഷമാണ് മടങ്ങിയത് .

ചെക്ക്യട്‌ ഗ്രമപഞ്ചായത്തിലെ പതിമുന്നാം വാര്‍ഡ്‌ മെമ്പറാണ്ഹനീഫ .രണ്ട് വര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സി പി ഐ എം സ്ഥാനാര്‍ഥി ബിനുവിനെ പരാജയപ്പെടുത്തി പാറക്കടവ് വാര്‍ഡില്‍ നിന്ന് ഹനീഫ വിജയിച്ചത് .

മുസ്ലീംലീഗിലെ ഗ്രൂപ്പ്‌ പോരിനെ തുടര്‍ന്ന് വി പി മൂസ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചതിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
ലീഗിന്‍റെ ഉറച്ച കോട്ടയായ പറക്കടവില്‍ ഹനീഫയ്ക്ക് വേണ്ടി ഒരു വിഭാഗം യുവാക്കള്‍ രംഗത്ത്‌ വന്നതോടെയാണ് കടുത്ത എതിര്‍പ്പിനെ മറികടന്ന് നേതൃത്വം ഹനീഫയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
നാദാപുരം  ഉമ്മന്നൂര്‍ പാറക്കടവ് മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയിട്ട് വര്‍ഷങ്ങളായി.  ഇതിനിടെയാണ് ഉമ്മത്തൂരിലെ ഒരു സ്കൂളില്‍ വിദ്യാര്‍ഥികളെ കഞ്ചാവുമായി നാട്ടുകാര്‍ പിടികൂടിയത് . ഇവരെ പോലീസിന് കൈമാറാതെ മോചിപ്പിച്ചത് ഹനീഫയുടെ നേതൃത്വത്തിലുള്ളവരണെന്ന് ആരോപണമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം