മുഖ്യമന്ത്രിയുടെ “വിവാദ വീരൻ’ എന്ന തൊപ്പി തനിക്ക് ചേരില്ലെന്ന്‍ കാനം

തിരുവനന്തപുരം: മുഖ്യമന്ത്രി “വിവാദ വീരൻ’ എന്ന് ഉദ്ദേശിച്ചത് എന്തായാലും തന്നെയായിരിക്കില്ലെന്നും ആ തൊപ്പി തനിക്ക് ചേരില്ലെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ല എന്നത് സിപിഐയുടെ നിലപാടാണ്. ഇക്കാര്യം താൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലാത്തതിനാൽ പോകില്ലെന്ന് താൻ പറഞ്ഞതാണ്. റവന്യൂമന്ത്രി യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അത് സർക്കാർ കാര്യമല്ലേ എന്നും സിപിഐയുടെ തീരുമാനമാണ് താൻ പറയുന്നതെന്നും കാനം കൂട്ടിച്ചേർത്തു.വിഷയത്തിൽ മന്ത്രിയും പാർട്ടിയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. മന്ത്രി പറഞ്ഞത് താൻ കേട്ടതാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം