പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ എംഎല്‍എമാര്‍ ബലംപ്രയോഗിച്ച് ഇറക്കി

prisonകൽപ്പറ്റ: പോലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ് പ്രവർത്തകരെ യുഡിഎഫ് എംഎൽഎമാർ ഇറക്കി കൊണ്ടു പോയി.  പിഡബ്ല്യൂഡി ഉദ്യോഗസ്ഥനെ മർദ്ദിച്ച കസിലെ പ്രതികളെയാണ്  ഐസി ബാലകൃഷ്ണൻ, എംപി ശ്രേയാംസ്‌കുമാർ എംഎൽഎമാര്‍ സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കി കൊണ്ടു പോയത്. കൽപ്പറ്റ സ്റ്റേഷനിൽ രാവിലെയാണ് സംഭവം.

കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കം അഞ്ച് പ്രവർത്തകരെയാണ് എംഎൽഎമാർ ഇറക്കിയത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയറെ മർദ്ദിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം