200 കിലോമീറ്റര്‍ വേഗതയില്‍ ചീറിപാഞ്ഞ്‌ കാളിദാസന്‍; സോഷ്യല്‍ മീഡിയകളില്‍ തരംഗമായി താരത്തിന്‍റെ ഡ്രൈവിംഗ്

താരപുത്രന്‍മാരോട് മലയാളികള്‍ക്ക് വലിയ പ്രീയമാണ്. ജയറാം പാര്‍വ്വതി ദമ്പതികളുടെ മകനായ കാളിദാസനും ജനഹൃദയം കീഴടക്കാന്‍ വൈകിയില്ല.

ബാലതാരമായി വെള്ളിത്തിരയിലെത്തിയ കാളിദാസന്‍ തന്‍റെ അഭിനയ മികവില്‍ ഓരോരുത്തരുടെയും മനസ്സില്‍ ഇടംനേടി.  പൂമരം എന്ന ചിത്രം റിലീസ് ആയില്ലെങ്കിലും അതിലെ ഗാനം ജനങ്ങള്‍   ഏറ്റെടുത്തു. ആ ഗാനത്തിലൂടെ  വീണ്ടും കാളിദാസന്‍ ജനപ്രീതി നേടി.

 

 

 

അതിനിടയിലാണ് കാളിദാസന്‍റെ  പുതിയ വീഡിയോ സോഷ്യല്‍മീഡിയകളില്‍  വേറിട്ട കാഴ്ചയായ് മാറിയത്.                                    200 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം തന്നെയാണ് പുറത്തുവിട്ടത്.

സ്വപ്‌ന സാക്ഷാത്കാരമെന്ന് പറഞ്ഞുകൊണ്ടാണ് കാളിദാസ് വീഡിയോ പോസ്റ്റ് ചെയ്തത്. ഔഡികാറില്‍ വേഗപരിമിതിയൊന്നും ഇല്ലാത്ത ജര്‍മന്‍ പാതയിലൂടെയാണ് കാളിദാസന്‍ ചീറിപാഞ്ഞത്.

യുവത്വ ങ്ങളുടെ ഹരമായി മാറിയ കാളിദാസന്‍റെ  ഈ വീഡിയോ യുവഹൃദയങ്ങളില്‍ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്.

വീഡിയോ കാണാം;

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം