മരണാനന്തരവും വിജയം വരിച്ച്‌ കലൈഞ്ജര്‍: സംസ്കാരം മറീനയില്‍ തന്നെ

 

ചെ​ന്നൈ: അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി എം.​ക​രു​ണാ​നി​ധി​യു​ടെ സം​സ്കാ​രം മറീന ബീച്ചില്‍ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്കാരം മെറീന ബീച്ചില്‍ നടത്തുന്നതു സംബന്ധിച്ച്‌ സര്‍ക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയില്‍ വാ​ദം കേട്ട കോ​ട​തി ഇതില്‍ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാ​റ്റുകയായിരുന്നു.

മറീനയിലെ സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച്‌ സമര്‍പ്പിക്കപ്പെട്ടിരുന്ന ആറ് ഹര്‍ജികളും ചൊവ്വാഴ്ച രാത്രിയോടെ തന്നെ പിന്‍വലിക്കപ്പെട്ടിരുന്നു. എന്നാല്‍ ട്രാഫിക് രാമസ്വാമി ഹര്‍ജി പിന്‍വലിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് രാമസ്വാമിയോട് ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് എഴുതിനല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഹു​ലു​വാ​ദി ജി.​ര​മേ​ഷ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഡിഎംകെയുടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

ക​രു​ണാ​നി​ധി​യെ സം​സ്ക​രി​ക്കാ​ന്‍ മ​റീ​ന ബീ​ച്ചി​നു പ​ക​രം ഗി​ണ്ടി​യി​ല്‍ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പം ര​ണ്ടേ​ക്ക​ര്‍ സ്ഥ​ലം ന​ല്‍​കാ​മെ​ന്നായിരുന്നു സ​ര്‍​ക്കാ​ര്‍ നി​ലപാ​ട്. ഈ നിലപാട് പുറത്തു വന്നതിനു പിന്നാലെ കാ​വേ​രി ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ മറീനയില്‍ തന്നെ സംസ്കാരം നടത്തണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡിഎംകെ പ്രവര്‍‌ത്തകര്‍ പ്രതിഷേധമുയര്‍ത്തിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മ​റീ​നാ ബീ​ച്ചി​ല്‍ അ​ണ്ണാ സ​മാ​ധി​ക്കു സ​മീ​പം അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ലം ഒ​രു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രു​ണാ​നി​ധി​യു​ടെ മ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നി​രു​ന്നാ​ലും നി​ല​പാ​ടി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നാ​യിരുന്നു മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ.​പ​ള​നി​സ്വാ​മി വ്യ​ക്ത​മാ​ക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം