അച്ഛനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ച ഭാഗ്യ വിശേഷങ്ങളുമായി കലാഭവന്‍ അബിയുടെ മോന്‍

കൊച്ചി : സിനിമയില്‍ തനിക്ക് ലഭിക്കാതെ പോയ പല നേട്ടങ്ങളും മകനിലൂടെ സ്വന്തമാക്കിയ പിതാവാണ് അബി. മലയാള സിനിമയിലെ യുവനടന്‍മാരില്‍ മുന്‍നിരയില്‍ തന്നെയുണ്ട് ഷെയ്ന്‍ നിഗം.

മലയാളികള്‍ എവിടെ ചെന്നാലും അബിയുടെ മോന്‍ എന്നാണ് തന്നെ വിശേഷിപ്പിക്കുന്നതെന്ന് ഷെയ്ന്‍ നിഗം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അച്ഛന്റെ കടുത്ത ആരാധകനാണ് താനെന്നും ഷെയ്ന്‍ പറഞ്ഞിട്ടുണ്ട്. വാപ്പച്ചി നേടേണ്ടതെല്ലാം നേടിയിട്ടുണ്ട്. കുറവും കൂടുതലും തനിക്ക് തോന്നുന്നില്ലെന്നും ഷെയ്ന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ ഷെയ്‌ന് പുരസ്‌കാരം നല്‍കാനുള്ള ഭാഗ്യവും അബിക്ക് ലഭിച്ചു.

വീഡിയോ കാണാം

Abi giving award to his son shane nigam

നമ്മെവിട്ടുപിരിഞ്ഞ മലയാളികളുടെ പ്രിയപ്പെട്ട അബിക്കയുടെ ഏറ്റവും അടുത്തുനടന്ന സ്റ്റേജ് പ്രോഗ്രാമിൽ സ്വന്തം പുത്രനും നടനുമായ ഷെയിൻ നിഗത്തിനു അവാർഡ് നൽകുന്ന അബിക്ക

Posted by Manoj Nair on Wednesday, November 29, 2017

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം