ഒരിക്കല്‍പ്പോലും ഒന്ന് വിളിച്ചുനോക്കിയിട്ടില്ല; വീടിന് സമീപമുണ്ടായിട്ടും ഒന്ന് കേറിയില്ല; അത്ര വലിയ താരമാണ് ലാല്‍; ഗുരുതര ആരോപണവുമായി കൈതപ്രം

kaithapramകോഴിക്കോട്:മോഹന്‍ലാലിനെതിരെ ഗുരുതര ആരോപണവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഷൂട്ടിംഗിനായി വീടിന്റെ സമീപത്ത് വരെ വന്നിട്ടും വീട്ടില്‍ കയറാന്‍ അദ്ദേഹം തയ്യാറായില്ലെന്നും അത്ര വലിയ താരമാണ് ലാലെന്നും കൈതപ്രം. മുപ്പതോളം സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തിട്ടില്ല.

കൈതപ്രത്തിന്റെ വാക്കുകളിലേക്ക്:   എനിക്ക് ഇപ്പോഴും അദ്ഭുതം തോന്നുന്ന ഒരു കാര്യം, ഞാന്‍ ലാലിന്റെ മുപ്പത് പടത്തിലെങ്കിലും വര്‍ക്ക് ചെയ്തിട്ടുള്ളയാളാണ്. ഇന്ന് വരെ എന്നെ തിരിച്ച് ഫോണ്‍ ചെയ്യാത്ത ആളാണ് അദ്ദേഹം. എന്റെ തൊട്ടടുത്ത് ഷൂട്ടിംഗ് നടന്നിട്ടും എന്റെ വീട്ടില്‍ കയറാത്ത ആള്‍. ലാലുമായി ഒരു പ്രശ്‌നവും എനിക്ക് ഉണ്ടായിട്ടുമില്ല. പക്ഷെ എന്റെ വീടിന്റെ തൊട്ടുമുമ്പില്‍ ഒരു പടം മുഴുവന്‍ ഷൂട്ട് നടന്നിട്ടും സമീപത്ത് കാറ് നിര്‍ത്തി പോയ ആളാണ് അദ്ദേഹം. അത്രവലിയ താരമാണ് അദ്ദേഹം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം