വിക്രം ഉലകനായകന്റെ പിൻകാമിയാകുമോ ? കമലഹാസൻ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ ആഹ്ളാദത്തിലാണ് തമിഴ് ചലച്ചിത്ര ലോകം

ഉലകനായകന്‍ കമല്‍ഹാസനും വിക്രവും ഒന്നിക്കുന്നതിന്‍റെ ആഹ്ളാദത്തിലാണ് തമിഴ് ചലച്ചിത്ര ലോകം. കമല്‍ഹാസന്‍റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുക. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കമല്‍ പുറത്തുവിട്ടു.

കമലിന്‍റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക.  രാജേഷ് എം സെല്‍വയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. തമിഴകത്തെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ വിക്രത്തെ കമലിന്‍റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ കമലും വിക്രവും ഒന്നിക്കുന്നത് ആരാധകരെ സംബന്ധിച്ചടുത്തോളം ആഹ്ളാദകരമാണ്.

ചിത്രത്തില്‍ കമല്‍ അഭിനയിക്കുമോയെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തത വരുത്തിയിട്ടില്ല. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. പൂജ കുമാർ ആണ് നായികയായെത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം